ഇനിയുമൊരു കടം
4 reviews
ഷാമില ഷൂജയുടെ സ്ത്രീകഥാപാത്രങ്ങൾ പാതിവ്രത്യത്തിൻ്റെ പരമ്പരാഗതവഴിയിൽ വിളറിനിൽക്കുന്ന യാന്ത്രിക രൂപങ്ങളല്ല. പച്ചയായ ജീവിതത്തിൻറെ തുടിപ്പും ജീവനും പേറുന്ന വ്യക്തിത്വങ്ങൾ.സ്ത്രീ ജീവൻറെ ഉറവിടമാണ് എന്ന മഹാപാഠം കഥയിൽ ആവാഹിച്ച് ഒരു പക്ഷെ ഇന്നോളം മലയാള സാഹിത്യത്തിന് അപ്രാപ്യമായിരുന്ന അലൗകികതയുടെ സ്പർശം അനുഭവപ്പെടുത്തുകയാണ് മാതൃത്വത്തിൻറെ മഹാപൊരുൾ അറിയുന്ന ഈ എഴുത്തുകാരി. വേറിട്ട രൂപങ്ങൾ, അനന്യമായ ഹൃദയംഗമത്വം.
- ഡോ. ജോർജ് ഓണക്കൂർ